ആധാർ നമ്പർ ട്വീറ്റ് ചെയ്ത ട്രായ് ചെയർമാന്റെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാർ പരസ്യമാക്കി

Loading...
  • 35
    Shares

ആധാറിന്റെ സുരക്ഷിതത്വം തെളിയിക്കാൻ ആധാർ നമ്പർ ട്വീറ്റ് ചെയ്ത് ട്രായ് ചെയർമാന് വലിയ തിരിച്ചടി. ട്രായ് ചെയർമാൻ ആർ എസ് ശർമയുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാർ പുറത്തുവിട്ടു. കേന്ദ്രം വലിയ രീതിയിൽ കൊട്ടിഘോഷിക്കുന്ന ആധാർ ഒരു തരത്തിലും സുരക്ഷിതമല്ലെന്ന് ഇതോടെ തെളിയുകയും ചെയ്തു

ആധാർ വിവരങ്ങൾ വെച്ച് ആർക്കും ആരെയും ഉപദ്രവിക്കാൻ കഴിയില്ലെന്ന് ആർ എസ് ശർമ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ശർമയോട് ആധാർ നമ്പർ അയച്ചുതരാൻ ഒരാൾ വെല്ലുവിളിക്കുകയും വെല്ലുവിളി ഏറ്റെടുത്ത ശർമ ആധാർ നമ്പർ ട്വീറ്റ് ചെയ്യുകയുമായിരുന്നു. ഇതുകൊണ്ട് തന്നെ ഏതെങ്കിലും രീതിയിൽ ഉപദ്രവിക്കാൻ ആധാർ വിരോധികളെ വെല്ലുവിളിക്കുകയും ചെയ്തു.

എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ശർമയുടെ സ്വകാര്യ മൊബൈൽ നമ്പറും വാട്‌സാപ്പ് പ്രൊഫൈൽ ഫോട്ടോയും ബാങ്ക് വിവരങ്ങളുമടക്കം സകല രഹസ്യവിവരങ്ങളും ഹാക്കർമാർ പ്രസിദ്ധപ്പെടുത്തുകയായിരുന്നു. എന്നാൽ ആധാറിന്റെ സഹായത്തോടെയല്ല ഇത് ലഭിച്ചതെന്ന് ശർമ വാദിച്ചു. തൊട്ടടുത്ത നിമിഷം തന്നെ പാൻ കാർഡ് നമ്പറും പുറത്തുവിട്ട് ഹാക്കർമാർ തിരിച്ചടിച്ചു.

ശർമയുടെ ജി മെയിൽ ഐഡിയുടെ സുരക്ഷാ ചോദ്യം കണ്ടെത്തി അത് ഹാക്ക് ചെയ്യുകയും ചെയ്തു. ശർമ അവസാനം തിരഞ്ഞ ബ്രൗസിംഗ് ഹിസ്റ്ററി മുതൽ ജി ബി എസ് ഇട്ട് സഞ്ചരിച്ച സകല യാത്രകളുടെ വിവരങ്ങളും ഹാക്കർമാർ പുറത്തുവിട്ടു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *