രാജ്യത്തെ ആദ്യത്തെ എഞ്ചിൻ രഹിത അതിവേഗ ട്രെയിൻ ഡിസംബർ 29ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

Loading...
  • 31
    Shares

ഇന്ത്യയിലെ ആദ്യ എഞ്ചിൻ രഹിത അതിവേഗ ട്രെയിനായ ട്രെയിൻ 18 ഡിസംബർ 29ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യും. വാരണാസിയിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയാണ് ഫ്‌ളാഗ് ഓഫ് ചെയ്യുക. ശതാബ്ദി ട്രെയിനുകൾക്ക് പകരമായാണ് ട്രെയിൻ 18 എത്തുന്നത്.

ചെന്നൈയിലെ ഐസിഎഫ് ആണ് ട്രെയിൻ 18 നിർമിച്ചിരിക്കുന്നത്. 100 കോടി രൂപയാണ് നിർമാണ ചെലവ്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ട്രെയിൻ കുതിച്ചുപായും. ഏറ്റവും അത്യാധുനിക സൗകര്യങ്ങളോടെയാണ് ട്രെയിൻ സർവീസിന് ഒരുങ്ങുന്നത്. വൈഫൈ, ജിപിഎസ്, ടച്ച് ഫ്രീ ബയോ വാക്വം ടോയ്‌ലറ്റ്, എൽഇഡി ലൈറ്റുകൾ, മൊബൈൽ ചാർജിംഗ് പോയിന്റ്, താപനില നിയന്ത്രിക്കാനുള്ള സംവിധാനമൊക്കെ ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്

52 സീറ്റുകൾ വീതമുള്ള രണ്ട് എക്‌സിക്യൂട്ടീവ് കമ്പാർട്ട്‌മെന്റുകൾ ട്രെയിൻ 18ൽ ഉണ്ട്. സാധാരണ കോച്ചുകളിൽ 72 സീറ്റുകൾ വീതമുണ്ടാകും. ട്രെയിൻ പോകുന്ന ദിശയിൽ തിരിയുന്നതാണ് എക്‌സിക്യൂട്ടീവ് കമ്പാർട്ട്‌മെന്റിലെ സീറ്റുകൾ. ശതാബ്ദിയേക്കാൾ 15 ശതമാനം കുറവ് സമയം കൊണ്ട് ട്രെയിൻ നിശ്ചിത സ്ഥലത്ത് എത്തും. രാവിലെ ആറ് മണിക്ക് ന്യൂ ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് രണ്ട് മണിക്ക് വാരണാസിയിൽ എത്തും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *