തെലങ്കാനയിൽ ഇടതുപക്ഷത്തിന്റെ ട്രാൻസ് വുമൺ സ്ഥാനാർഥിയെ കാണാനില്ല; തട്ടിക്കൊണ്ടുപോയതായി സംശയം

  • 7
    Shares

തെലങ്കാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന ട്രാൻസ് വുമൺ ചന്ദ്രമുഖി മുവ്വാലയെ കാണാതായി. സിപിഎം നേതൃത്വം നൽകുന്ന ബഹുജൻ ലെഫ്റ്റ് ഫ്രണ്ട് സ്ഥാനാർഥിയായിട്ടാണ് ചന്ദ്രമുഖി മത്സരിക്കുന്നത്. ഗോഷമഹൽ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു ഇവർ.

വീട്ടിൽ നിന്നാണ് ചന്ദ്രമുഖിയെ കാണാതായതെന്ന് തെലങ്കാന ഹിജ്ര സമിതി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ചന്ദ്രമുഖിയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി സുഹൃത്തുക്കൾ പറയുന്നു. തിങ്കളാഴ്ച പ്രചാരണ പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് പോയ ചന്ദ്രമുഖിയെ ചൊവ്വാഴ്ച മുതൽ കാണാതാകുകയയിരുന്നു

പുലർച്ചെ വീട്ടിലെത്തുന്ന ഒരു സംഘമാളുകൾക്കൊപ്പം ചന്ദ്രമുഖി ഇറങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *