തൃണമൂൽ കോൺഗ്രസ് എംഎൽഎ സത്യജിത് ബിശ്വാസ് വെടിയേറ്റ് മരിച്ചു; അക്രമത്തിന് പിന്നിൽ ബിജെപിയെന്ന് ആരോപണം

  • 4
    Shares

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎ സത്യജിത് ബിശ്വാസിനെ വെടിവെച്ചു കൊന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. നാദിയ ജില്ലയിലെ കൃഷ്ണഗാഞ്ചിയിൽ നിന്നുള്ള എംഎൽഎയാണ് സത്യജിത് ബിശ്വാസ്

സരസ്വതി പൂജയിൽ പങ്കെടുക്കുന്നതിനിടെയാണ് വെടിയേറ്റത്. മന്ത്രിമാരായ രത്‌ന ഘോഷ്, തൃണമൂൽ നേതാവ് ഗൗരിശങ്കർ ദത്ത എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇരുവരും സ്ഥലത്ത് നിന്ന് പോയി നിമിഷങ്ങൾക്കുള്ളിലാണ് സത്യജിത്തിന് വെടിയേറ്റത്.

ക്ലോസ് റേഞ്ചിൽ നിന്ന് എംഎൽഎക്കെതിരെ മൂന്ന് തവണ നിറയൊഴിക്കുകയായിരുന്നു. അക്രമികൾ ഇതിന് ശേഷം ഓടി രക്ഷപ്പെടുകയും ചെയ്തു. വെടിവെച്ചത് ബിജെപിയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *