വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ടിആർഎസ് എംപിയുടെ മകൻ അറസ്റ്റിൽ

  • 8
    Shares

ഹൈദരാബാദ്: പതിനൊന്ന് കോളജ് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ടിആർഎസ് എംപി ഡി ശ്രീനിവാസിന്റെ മകൻ സഞ്ജയ് അറസ്റ്റിൽ. രാജ്യസഭാ എംപിയമാണ് ശ്രീനിവാസ്. നിസാമാബാദ് മുൻ മേയർ കൂടിയാണ് അറസ്റ്റിലായ സഞ്ജയ്

കഴിഞ്ഞ വർഷമാണ് കേസിനാധാരമായ സംഭവം. സഞ്ജയിന്റെ ഉടമസ്ഥതയിലുള്ള ശാങ്കരി നഴ്‌സിംഗ് കോളജിലെ വിദ്യാർഥിനികളെയാണ് ഇയാൾ പീഡിപ്പിച്ചത്. വിദ്യാർഥിനികളുടെ പരാതിയെ തുടർന്ന് പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.

സഞ്ജയിനെതിരായ കേസ് മുന്നോട്ടു പോകാത്തതിൽ വിദ്യാർഥിനികൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ആഭ്യന്തരമന്ത്രി എൻ നരസിംഹ റെഡ്ഡിയെ ഇവർ നേരിട്ടുകാണുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോലീസ് സഞ്ജയെ അറസ്റ്റ് ചെയ്തത്

ADVT ASHNAD


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *