ഉന്നാവോ പെൺകുട്ടിയുടെ കാറിലിടിച്ച ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു; അരുൺ സിംഗ് യുപി കൃഷി സഹമന്ത്രിയുടെ മരുമകൻ

ഉന്നാവോയിൽ ബിജെപി എംഎൽഎയുടെ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ കാറിൽ ഇടിച്ചുകയറിയ ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. അരുൺ സിംഗാണ് ട്രക്കിന്റെ ഉടമ. ഉത്തർ പ്രദേശ് കൃഷി സഹമന്ത്രിയുടെ മരുമകനാണ് അരുൺ സിംഗ്

ഇയാൾക്ക് സമാജ് വാദി പാർട്ടിയുമായും ബന്ധമുണ്ട്. എസ് പിയുടെ നവാബ് ഗഞ്ച് ബ്ലോക്ക് പ്രസിഡന്റാണ് അരുൺ സിംഗ്. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഏഴാം പ്രതിയാണ് അരുൺ സിംഗ്

വാഹനാപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ കൊല്ലപ്പെട്ടിരുന്നു. പെൺകുട്ടിയും അഭിഭാഷകനും ഗുരുതരാവസ്ഥയിൽ ഇപ്പോഴും ചികിത്സയിലാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *