ടി വി 9 സ്റ്റിംഗ് ഓപറേഷനിൽ കുടുങ്ങിയത് അഞ്ച് ബിജെപി എംപിമാർ അടക്കം 15 പേർ; കൂട്ടത്തിൽ എം കെ രാഘവൻ എംപിയും

  • 16
    Shares

രാജ്യത്തെ ഞെട്ടിച്ച് ടി വി 9ന്റെ സ്റ്റിംഗ് ക്യാമറ ഓപറേഷൻ. തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ സ്ഥാനാർഥികൾ പണമൊഴുക്കുന്നതിന് തെളിവായി ടിവി 9 പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങൾ. ബിജെപി എം പി മാർ അടക്കം 15 പേരാണ് സ്റ്റിംഗ് ക്യാമറാ ഓപറേഷനിൽ കുടുങ്ങിയത്. ഇതിലാണ് യുഡിഎഫിന്റെ കോഴിക്കോട് സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ എം കെ രാഘവനും കുടുങ്ങിയത്.

ബിജെപി എംപിമാരായ രാംദാസ് ടാഡ്‌സ്, ലഖൻ ലാൽ സാഹു, ഉദിത് രാജ്, ഫഗൻ സിംഗ് കുലസ്‌തെ, ബഹാദൂർ സിംഗ് കോലി എന്നിവരും പണം ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ടി വി 9 പുറത്തുവിട്ടിരുന്നു. കോടികളുടെ കമ്മീഷൻ നൽകാമെന്ന വാഗ്ദാനത്തിലാണ് എം കെ രാഘവൻ എംപി അടക്കമുള്ള 15 പേർ കുടുങ്ങിയത്.

കോൺഗ്രസിന്റെ നേതാക്കളും സ്ഥാനാർഥികളുമായ മഹാബാൽ മിശ്ര, ജ്യോതി ഖണ്ഡേൽവാൾ, സമാജ് വാദി പാർട്ടി എംപിമാരായ പ്രവീൺ നിഷാദ്, നാഗേന്ദ്ര സിംഗ് പട്ടേൽ, ആം ആദ്മി എംപി സാധു സിംഗ് തുടങ്ങിയവരും ഒളിക്യാമറയിൽ കുടുങ്ങിയിട്ടുണ്ട്,



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *