ഉത്തർ പ്രദേശിൽ സൈനികർക്ക് നേരെയും ആൾക്കൂട്ട ആക്രമണം; രണ്ട് സൈനികരെ നടുറോഡിലിട്ട് മർദിച്ചു
ഉത്തർപ്രദേശിലെ ഭാഗ്പട്ടിൽ രണ്ട് സൈനികർക്ക് നേരെ ആൾക്കൂട്ട ആക്രമണം. രണ്ട് സൈനികരെ പത്തോളം വരുന്ന ആൾക്കൂട്ടം വടികളും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തെ സൈനികർ ചെറുക്കാൻ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കാണാം.
പ്രദേശത്തെ ഹോട്ടലിലെ ജീവനക്കാരാണ് സൈനികരെ മർദിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഹോട്ടലിലെ തർക്കം തെരുവിലേക്കും നീങ്ങുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരായ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.