ധനസഹായം നൽകുമെന്ന് യുഎഇ അറിയിച്ചിരുന്നു; തുക വ്യക്തമാക്കിയിരുന്നില്ലെന്ന് കേന്ദ്രം

  • 4
    Shares

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് യുഎഇ ധനസഹായം വാഗ്ദാനം ചെയ്തിരുന്നതായി കേന്ദ്രസർക്കാർവൃത്തങ്ങൾ. സാമ്പത്തിക സഹായം നൽകാമെന്ന് അറിയിച്ചിരുന്നുവെങ്കിലും തുക വ്യക്തമാക്കിയിരുന്നില്ല. 700 കോടിയുടെ കണക്ക് എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലെന്നും ഇതന്വേഷിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

യുഎഇയുടെ വാഗ്ദാനത്തിന് നന്ദി അറിയിച്ചാൽ അതിനർഥം അത് സ്വീകരിക്കുമെന്നല്ല. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാരിന് രാഷ്ട്രീയമില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അതുവാല പറഞ്ഞു. യുഎഇയുടെ സാമ്പത്തിക സഹായം സ്വീകരിക്കുന്നതിൽ സാമ്പത്തിക തടസ്സമുണ്ട്. അവ നീക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുമെന്നും അദ്ദേഹം അറിയിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *