വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കാം; യുഎപിഎ നിയമഭേദഗതി ബിൽ രാജ്യസഭയും പാസാക്കി

യുഎപിഎ നിയമഭേദഗതി ബിൽ രാജ്യസഭയിലും പാസായി. വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കാൻ സാധിക്കുന്ന തരത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. ബിൽ വോട്ടിനിട്ട് പാസാക്കുകയായിരുന്നു. 147 പേർ അനുകൂലിച്ചപ്പോൾ 42 പേർ എത്തിച്ചു

തീവ്രവാദത്തിന് മതമില്ല. തീവ്രവാദം മനുഷ്യരാശിക്ക് തന്നെ എതിരാണ്. അതുകൊണ്ട് എല്ലാവരും ബില്ലിനെ പിന്തുണക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. സംഘടനകൾ നിരോധിക്കുമ്പോൾ അതിലെ ആളുകൾ മറ്റൊരു സംഘടനയുണ്ടാക്കി പ്രവർത്തിക്കുന്നത് തടയാനാണ് വ്യക്തികളെയും ഭീകരവാദികളായി പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകുന്നതെന്ന് അമിത് ഷാ പറഞ്ഞു

എന്നാൽ വ്യാപകമായി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതാണ് ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ന്യൂനപക്ഷങ്ങളുടെയും സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ജനങ്ങളുടെയും ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും പ്രതിപക്ഷം പറഞ്ഞു. രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ബിൽ നിയമമാകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *