സവർക്കറെ അംഗീകരിക്കാത്തവരെ പരസ്യമായി മർദിക്കണമെന്ന് ഉദ്ദവ് താക്കറെ
സവർക്കറെ അംഗീകരിക്കാത്തവരെ പരസ്യമായി മർദിക്കണമെന്ന് ശിവസേന മേധാവി ഉദ്ദവ് താക്കറെ. സവർക്കറുടെ പോരാട്ടങ്ങളെ വിസ്മരിക്കുന്നവരാണ് അദ്ദേഹത്തെ അപമാനിക്കുന്നതെന്നും താക്കറെ പറഞ്ഞു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിൽ സവർക്കറുടെ പ്രയത്നവും പ്രാധാന്യവും ചിലർ തിരിച്ചറിയുന്നില്ല. അങ്ങനെയുള്ളവർ പരസ്യമായി മർദനമേൽക്കേണ്ടവരാണ്.
ഡൽഹി യൂനിവേഴ്സിറ്റി നോർത്ത് ക്യാമ്പസിൽ എബിവിപി സ്ഥാപിച്ച സവർക്കറുടെ പ്രതിമയിൽ എൻ എസ് യു നേതാക്കൾ കറുത്ത ചായമടിക്കുകയും ചെരുപ്പ് മാല ഇടുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഉദ്ദവിന്റെ പ്രതികരണം.