അമിത് ഷായെ തള്ളി ഉമാഭാരതി; അമ്പലത്തിൽ എപ്പോൾ പോകണം, പോകണ്ട എന്നൊക്കെ സ്ത്രീകൾക്കറിയാം

  • 12
    Shares

ശബരിമലയിൽ യുവതി പ്രവേശനം സാധ്യമാക്കിയ സുപ്രീം കോടതിയുടെ ചരിത്രവിധിയെ എന്തുശക്തി കൊടുത്തും എതിർക്കുമെന്ന് വ്യക്തമാക്കിയ ബിജെപി അധ്യക്ഷൻ അമിത് ഷായെ തള്ളി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. സ്ത്രീ പ്രവേശന വിധിയെ അവർ സ്വാഗതം ചെയ്തു. സ്ത്രീകൾ എപ്പോൾ അമ്പലത്തിൽ പോകണം എപ്പോൾ പോകേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് സ്ത്രീകളാണെന്ന് ഉമാഭാരതി പറഞ്ഞു

കോടതിയിൽ വിധിയിൽ കുറ്റം പറയാനാകില്ല. വിഷയം കോടതിയുടെ പരിഗണനയിൽ എത്തിയതു കൊണ്ടാണ് കോടതി വിധി പ്രഖ്യാപിച്ചതെന്നും ഉമാ ഭാരതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *