പ്രധാനമന്ത്രി ആരെന്നല്ല, ബിജെപിയെ താഴെയിറക്കുകയാണ് പ്രധാനം; മോദിക്ക് വേട്ടയാടാമെങ്കിൽ എന്തു കൊണ്ട് നമുക്ക് പറ്റില്ല: മമതാ ബാനർജി

  • 29
    Shares

നരേന്ദ്രമോദി സർക്കാരിന് താക്കീതുമായി കൊൽക്കത്തയിൽ യുനൈറ്റഡ് ഇന്ത്യ റാലി. മോദി സർക്കാരിന്റെ കാലം കഴിഞ്ഞെന്ന് റാലിയിൽ മമതാ ബാനർജി പറഞ്ഞു. പുതിയ ഇന്ത്യ നിർമിക്കാനാണ് പ്രതിപക്ഷം ഒത്തുകൂടിയിരിക്കുന്നത്. പ്രധാനമന്ത്രി എല്ലാവരെയും വേട്ടയാടുകയാണ്. പിന്നെന്തുകൊണ്ട് നമുക്ക് അദ്ദേഹത്തെ ടാർഗറ്റ് ചെയ്തുകൂടാ എന്നും മമത ചോദിച്ചു

യോഗം ചരിത്രപരമായ ആവശ്യമാണ്. ആരാണ് പ്രതിപക്ഷ നേതാവ് എന്നായിരിക്കും നിങ്ങളുടെ ചോദ്യം. വേദിയിൽ ഒരുപാട് ആളുകളുണ്ട്. നിങ്ങൾ കാണുന്നില്ലേയെന്നും മമത ചോദിച്ചു.

പശ്ചിമ ബംഗാളിൽ ബിജെപിക്ക് രണ്ട് സീറ്റുകളുണ്ട്. അത് വരുന്ന തെരഞ്ഞെടുപ്പിൽ അവർക്ക് നഷ്ടപ്പെടും. തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ സഖ്യം എന്തു ചെയ്യുമെന്ന് കാത്തിരുന്ന് കാണുക. ബിജെപിക്ക് ഇനി അച്ഛേ ദിൻ ഉണ്ടാകില്ല. ആര് പ്രധാനമന്ത്രി ആകുമെന്നല്ല, ബിജെപിയെ താഴെയിറക്കുകയാണ് ലക്ഷ്യമെന്നും മമത ബാനർജി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *