കാറപകടത്തിന് പിന്നിൽ ബിജെപി എംഎൽഎ കുൽദീപ് സെംഗാറാണെന്ന് ഉന്നാവോ പെൺകുട്ടിയുടെ മൊഴി

കാറപകടത്തിന് പിന്നിൽ ബിജെപി എംഎൽഎയായ കുൽദീപ് സിംഗ് സെംഗാറാണെന്ന് ഉന്നാവോ പീഡനക്കേസിലെ ഇരയായ പെൺകുട്ടിയുടെ മൊഴി. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി സിബിഐക്ക് മൊഴി നൽകിയത്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് സെൻഗാറും ഗുണ്ടകളും തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുട്ടി അറിയിച്ചു

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ സുപ്രീം കോടതി നിർദേശത്തെ തുടർന്ന് ഡൽഹി എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് നില മെച്ചപ്പെട്ടതിനെ തുടർന്ന് വാർഡിലേക്ക് മാറ്റിയത്. ജൂലൈ 28നാണ് പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് ഇടിച്ചുകയറിയത്.

2017ൽ ജോലി വാഗ്ദാനം നൽകിയ അന്ന് 17 വയസ്സുമാത്രമുള്ള പെൺകുട്ടിയെ സെംഗാർ വിളിച്ചുവരുത്തുകയും ലൈംഗികമായി ആക്രമിക്കുകയുമായിരുന്നു. പരാതി നൽകിയിട്ടും പോലീസ് ഇത് പരിഗണിച്ചിരുന്നില്ല. തുടർന്ന് പെൺകുട്ടിയും മാതാവും യോഗി ആദിത്യനാഥിന്റെ വീടിന് മുന്നിൽ ആത്മഹത്യാശ്രമം നടത്തിയതോടെയാണ് കേസ് രാജ്യശ്രദ്ധയാകർഷിച്ചത്. പെൺകുട്ടിയുടെ പിതാവ് പിന്നീട് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *