ഉന്നാവോ വാഹനാപകടം: പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡൽഹി എയിംസിലേക്ക് മാറ്റി

വാഹനാപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി ഒമ്പത് മണിയോടെ എയർ ആംബുലൻസ് മാർഗമാണ് പെൺകുട്ടിയെ എയിംസിലെത്തിച്ചത്.

സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് നടപടി. ലക്‌നൗവിലെ കിംഗ് ജോർജ് ആശുപത്രിയിൽ നിന്നാണ് പെൺകുട്ടിയെ എയിംസിലേക്ക് മാറ്റിയത്. ഡോക്ടർമാരുടെ നിർദേശങ്ങളോട് പെൺകുട്ടി പ്രതികരിച്ചു തുടങ്ങിയതായി കിംഗ് ജോർജ് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.

പീഡനക്കേസിൽ പ്രതിയായ എംഎൽഎ കുൽദീപ് സെംഗാറിനെ തീഹാർ ജയിലിലേക്ക് മാറ്റി. ഇന്നാണ് കുൽദീപിനെ തീഹാർ ജയിലിലേക്ക് മാറ്റിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *