ഉന്നാവോ വാഹനാപകടം: അമിത് ഷാ മറുപടി പറയണമെന്ന് പ്രതിപക്ഷം; അപകടത്തിന് പിന്നിൽ സമാജ് വാദി പാർട്ടിയെന്ന് ബിജെപി

ഉന്നാവോ ലൈംഗികാക്രമണക്കേസിലെ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ പാർലമെന്റിൽ പ്രതിപക്ഷ ബഹളം. ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സംഭവത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നായിരുന്നു ബിജെപിയുടെ മറുപടി

സംഭവത്തിന് പിന്നിൽ സമാജ് വാദി പാർട്ടിയാണെന്ന് ബിജെപി ആരോപിച്ചു. അപകടത്തിനിടയാക്കിയ ട്രക്കിന്റെ ഉടമ സമാജ് വാദി പാർട്ടി നേതാവിന്റെയാണെന്നും ബിജെപി ആരോപിക്കുന്നു. ഉന്നാവോ സംഭവം രാജ്യത്തെ ജനങ്ങളെ ലജ്ജിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ അപകടത്തിൽപ്പെടുത്തുകയും സാക്ഷിയെ കൊലപ്പെടുത്തുകയും ചെയ്തത് ഗുരുതരമായ സംഭവമാണ്

ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാളാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. കേസിൽ നിന്ന് പിൻമാറാൻ എംഎൽഎ തങ്ങൾക്ക് മേൽ സമ്മർദം ചെലുത്തുന്നതായി പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *