ഉന്നാവോ വാഹനാപകടം: എംഎൽഎ അടക്കം 10 പേരെ പ്രതി ചേർത്ത് കേസെടുത്തു

ഉന്നാവോ എംഎൽഎയുടെ ലൈംഗികാക്രമണത്തിനിരയായ പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ എംഎൽഎക്കും സഹോദരനും എതിരെ കേസ്. ഇവരടക്കം 10 പേർക്കെതിരെയാണ് കേസ്.

എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ, സഹോദരൻ മനോജ് സിംഗ് സെൻഗാർ തുടങ്ങിയ 10 പേരാണ് പ്രതിപ്പട്ടികയിൽ. ഇന്നലെ റായ്ബറേലിയിൽ വെച്ചാണ് വാഹനാപകടമുണ്ടായത്. അപകടത്തിൽ പെൺകുട്ടിയുടെ അമ്മായിമാർ കൊല്ലപ്പെടുകയും പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. കേസിലെ സാക്ഷിയാണ് മരിച്ചവരിൽ ഒരാൾ

ഇവർ സഞ്ചരിച്ച കാറിലേക്ക് ട്രക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തിന് ശേഷം ഡ്രൈവർ ഓടിരക്ഷപ്പെട്ടു. ട്രക്കിന്റെ നമ്പർ പ്ലേറ്റ് കറുത്ത പെയിന്റ് അടിച്ച് മായ്ച്ചിരുന്നു. കൊലപ്പെടുത്താനായി കരുതിക്കൂട്ടി നടത്തിയ ആക്രമണമാണ് നടന്നതെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.

സംഭവം സിബിഐ അന്വേഷിക്കുമെന്ന് ഉത്തർപ്രദേശ് ഡിജിപി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാഹുൽ ഗാന്ധി സംഭവത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *