ഉന്നാവോ വാഹനാപകടം: സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് യുപി സർക്കാർ, കേന്ദ്രത്തിന് കത്ത് നൽകി

ഉന്നാവോ ലൈംഗികാക്രമണക്കേസിലെ ഇരയായ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണത്തിന് യുപി സർക്കാർ ശുപാർശ ചെയ്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് യുപി സർക്കാർ കത്ത് നൽകി.

അപകടം ആസൂത്രിതമാണെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. സമാജ് വാദി പാർട്ടിയും കോൺഗ്രസും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. വാഹനാപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ കൊല്ലപ്പെടുകയും പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു

ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ട്രക്കിന്റെ നമ്പർ പ്ലേറ്റ് കറുത്ത പെയിന്റ് ഉപയോഗിച്ച് മായ്ച്ച നിലയിലായിരുന്നു. അപകടദിവസം പെൺകുട്ടിക്ക് യുപി പോലീസ് സുരക്ഷ നൽകിയിരുന്നുമില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *