ഉന്നാവ് സംഭവം: പെൺകുട്ടി അബോധാവസ്ഥയിൽ തുടരുന്നു; ആരോഗ്യനിലയിൽ മാറ്റം വരാതെ ഡൽഹിയിലേക്ക് മാറ്റില്ല

വാഹനാപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഉന്നാവോ ബലാത്സംഗക്കേസിലെ ഇരയെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് ഇപ്പോൾ മാറ്റില്ല. നിലവിൽ ലക്‌നൗ കിംഗ് ജോർജ് മെഡിക്കൽ യൂനിവേഴ്‌സിറ്റിലിയാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്. അപകടം ഉണ്ടായതു മുതൽ പെൺകുട്ടി അബോധാവസ്ഥയിലാണ്. ഈ നിലയിൽ കുട്ടിയെ ഡൽഹിയിലേക്ക് കൊണ്ടുപോകാൻ അമ്മ വിസമ്മതിക്കുകയായിരുന്നു

ആരോഗ്യനിലയിൽ ചെറിയ പുരോഗതിയുണ്ടായാൽ ഡൽഹിയിലേക്ക് മാറ്റാമെന്നാണ് കുടുംബം അറിയിക്കുന്നത്. വിദഗ്ധ ചികിത്സക്കായി കുട്ടിയെ എയിംസിലേക്ക് മാറ്റുന്ന കാര്യം കുടുംബവുമായി ആലോചിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഉന്നവ് സംഭവവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളും കോടതി ഡൽഹിയിലേക്ക് മാറ്റിയിരുന്നു. കൂടാതെ പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകാനും പരമോന്നത കോടതി ഉത്തരവിട്ടു. യുപി സർക്കാർ ഇന്നലെ ഈ ധനസഹായം കൈമാറിയിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന് സിആർപിഎഫിന്റെ സുരക്ഷ കോടതി ഏർപ്പെടുത്തിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *