വാഹനാപകടം ഉന്നാവോ പരാതിക്കാരിയെ കൊലപ്പെടുത്താനുള്ള ശ്രമമെന്ന് അഭ്യൂഹം; ട്രക്കിന്റെ നമ്പർ പ്ലേറ്റ് മായ്ച്ചിരുന്നു, പെൺകുട്ടിക്ക് സുരക്ഷയും നൽകിയിരുന്നില്ല
ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ കുൽദീപ് സിംഗ് പ്രതിയായ ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. അപകടത്തിന് കാരണമായ ട്രക്കിന്റെ നമ്പർ പ്ലേറ്റ് കറുത്ത പെയിന്റടിച്ച് മായ്ച്ച നിലയിലായിരുന്നു. അപകടത്തിൽ പെൺകുട്ടിയുടെ അമ്മയും ബന്ധുവും മരിച്ചു. പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്
ജീവന് ഭീഷണിയുള്ളതായി പെൺകുട്ടിയുടെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ ഗൂഢാലോചനകളൊന്നും നടന്നതായി സൂചനയില്ലെന്നാണ് യോഗി ആദിത്യനാഥ് സർക്കാരിന്റെ പോലീസ് പറയുന്നത്. ബിജെപി എംഎൽഎ ബലാത്സംഗം ചെയ്ത പരാതി നൽകിയതിന് ശേഷം പെൺകുട്ടിക്ക് സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ അപകടസമയത്ത് ഇവർക്ക് സുരക്ഷയുണ്ടായിരുന്നില്ല. ഇക്കാര്യത്തിലും ദുരൂഹത തുടരുകയാണ്