ഭീഷണിയുള്ളതായി ഉന്നാവോ പെൺകുട്ടി ചീഫ് ജസ്റ്റിസിന് ജൂലൈ 12ന് കത്തയച്ചിരുന്നു; അപകടം നടന്നത് 28ന്

ബിജെപി എംഎൽഎക്കെതിരായ ബലാത്സംഗ കേസിൽ നിന്ന് പിൻമാറിയില്ലെങ്കിൽ കുടുംബത്തെ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കുമെന്ന് ബിജെപിക്കാർ ഭീഷണിപ്പെടുത്തുന്നതായി ഉന്നാവോ കേസിലെ പരാതിക്കാരി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നതായി റിപ്പോർട്ട്. ജൂലൈ 12ന് കത്തെഴുതിയത്. ഭീഷണിപ്പെടുത്തുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പെൺകുട്ടി രഞ്ജൻ ഗോഗോയിക്ക് കത്തെഴുതിയത്.

കത്തെഴുതി ദിവസങ്ങൾക്കുള്ളിലാണ് പെൺകുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നത്. റായ്ബറേലിയിൽ വെച്ച് നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ പെൺകുട്ടി ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തുന്നത്. അപകടത്തിൽ കേസിലെ സാക്ഷിയായ ഒരു ബന്ധുവടക്കം രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ജോലിയന്വേഷിച്ച് വീട്ടിലെത്തിയ പെൺകുട്ടിയെ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാർ ബലാത്സംഗം ചെയ്യുകയായിരുന്നു. കേസിൽ കുൽദീപ് നിലവിൽ ജയിലിലാണ്. എന്നാൽ ജയിലിൽ ഇരുന്നും സ്വാധീനമുപയോഗിച്ച് ബിജെപി നേതാവ് ഭീഷണിപ്പെടുത്തുന്നതായാണ് 12ന് ചീഫ് ജസ്റ്റിസിന് പെൺകുട്ടി കത്തെഴുതിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *