ഈ രാജ്യത്ത് എന്താണ് നടക്കുന്നത്; ഉന്നാവോ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ്

ഉന്നാവോ സംഭവത്തിൽ അതിരൂക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച്. കേസിൽ നിയമപ്രകാരം എന്തെങ്കിലും നടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ആരാഞ്ഞു

വാഹനാപകടക്കേസിൽ ഏഴ് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ കോടതി നിർദേശിച്ചു. അന്വേഷണം പൂർത്തിയാകാൻ ഒരു മാസം വേണമെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. നടക്കില്ല, ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു

പെൺകുട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ചീഫ് ജസ്റ്റിസ് ചോദ്യമുന്നയിച്ചു. നിലവിൽ വെന്റിലേറ്ററിലാണെന്നായിരുന്നു സോളിസിറ്റർ ജനറലിന്റെ മറുപടി. ആരോഗ്യസ്ഥിതി അനുകൂലമാണെങ്കിൽ പെൺകുട്ടിയെ എയർ ലിഫ്റ്റ് വഴി ഡൽഹിയിൽ എത്തിക്കാൻ കോടതി നിർദേശിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *