ഉന്നാവോ കേസുകൾ ഡൽഹി സിബിഐ കോടതിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്, വിചാരണ ദിവസേന നടത്തണം; പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനും നിർണായക ഉത്തരവ്

ഉന്നാവോ സംഭവത്തിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. സംഭവവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളും ലക്‌നൗ സിബിഐ കോടതിയിൽ നിന്ന് ഡൽഹി സിബിഐ കോടതിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു. പ്രത്യേക ജഡ്ജി വിചാരണ നടത്തണം. വിചാരണ ദിവസവും നടത്തി വിധി പ്രസ്താവിക്കാനും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ച് വിധിച്ചു

പരുക്കേറ്റ പെൺകുട്ടിയെയും അഭിഭാഷകനെയും ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റണം. ഇക്കാര്യം പെൺകുട്ടിയുടെ കുടുംബത്തോട് സംസാരിക്കാൻ അമികസ് ക്യൂറിയോട് കോടതി നിർദേശിച്ചു. എയിംസിൽ പെൺകുട്ടിയുടെ ചികിത്സക്കായുള്ള സൗകര്യങ്ങൾ ഒരുക്കണം. പെൺകുട്ടിക്ക് 25 ലക്ഷം രൂപ യോഗി സർക്കാർ നഷ്ടപരിഹാരം നൽകണം. ഇത് ഈ വെള്ളിയാഴ്ച തന്നെ നൽകാനാണ് ഉത്തരവ്

വാഹനാപകടം സംബന്ധിച്ച കേസിലെ അന്വേഷണം ഏഴ് ദിവസത്തിനകം പൂർത്തിയാക്കണം. 45 ദിവസത്തിനുള്ളിൽ അന്വേഷണവും വിചാരണ നടപടിയും പൂർത്തിയാക്കി വിധി പുറപ്പെടുവിക്കണം. പെൺകുട്ടിയുടെ കുടുംബത്തിന് സി ആർ പി എഫിന്റെ സംരക്ഷണം നൽകാനും കോടതി ഉത്തരവിട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *