ഉന്നാവോ കേസ് വിചാരണ യുപിയിൽ നിന്ന് പുറത്തേക്ക് മാറ്റും, സിബിഐ ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാൻ ചീഫ് ജസ്റ്റിസ്

ഉന്നാവോ ബലാത്സംഗ കേസിൽ സുപ്രീം കോടതിയുടെ ഇടപെടൽ. കേസിന്റെ വിചാരണ ഉത്തർപ്രദേശിൽ നിന്ന് പുറത്തേക്ക് മാറ്റുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഇതുസംബന്ധിച്ച് ഉത്തരവിറക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി വ്യക്തമാക്കി.

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഇരയായ പെൺകുട്ടി ജൂലൈ 12ന് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിന്റെ അന്വേഷണ ചുമതലയുള്ള സിബിഐ ഉദ്യോഗസ്ഥർ ഉച്ചയ്ക്ക് 12 മണിക്ക് കോടതിയിൽ നേരിട്ട് ഹാജരാകാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു. വേണമെങ്കിൽ ഇവർക്ക് പ്രത്യേക സിറ്റിംഗ് ആവശ്യപ്പെടാം

കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ സിബിഐ ഉദ്യോഗസ്ഥർ ഹാജരാക്കണം. അന്വേഷണ വിവരങ്ങൾ പുറത്തുവിടരുതെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. പെൺകുട്ടി അയച്ച കത്ത് കോടതി സിബിഐക്ക് കൈമാറും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *