ഉത്തർപ്രദേശിലെ സാംബാനിൽ സ്‌ട്രോംഗ് റൂം തകർത്ത നിലയിൽ; അട്ടിമറിയെന്ന് ആരോപണം

ഉത്തർപ്രദേശിലെ സാംബാനിൽ ഇവിഎം സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂം തകർത്ത നിലയിൽ. സമാജ് വാദി പാർട്ടി നേതാവായ ധർമേന്ദ്ര യാദവ് ഇതുസംബന്ധിച്ച് പരാതി നൽകി. സ്‌ട്രോംഗ് റൂം തകർത്ത് ചിലർ അകത്തുകടന്നിട്ടുണ്ടെന്ന് ധർമേന്ദ്ര യാദവ് പരാതിയിൽ പറയുന്നു

സ്‌ട്രോംഗ് റൂമിന്റെ സീൽ പൊട്ടിച്ചിട്ടുണ്ടെന്നും ഇതിന്റെ വീഡിയോ തെളിവുകൾ പക്കലുണ്ടെന്നും ധർമേന്ദ്ര യാദവ് ആരോപിച്ചു. ബദൗനിലെ സ്ഥാനാർഥിയാണ് ധർമേന്ദ്ര യാദവ്. ഏപ്രിൽ 23നാണ് ബദൗനിൽ തെരഞ്ഞെടുപ്പ് നടന്നത്.

ഗേറ്റിൽ സ്ഥാപിച്ച സീലും തകർത്ത നിലയിലാണ്. പഴയ സീലിന്റെ സ്ഥാനത്ത് മറ്റൊരു സീൽ വെച്ചതായും അദ്ദേഹം ആരോപിക്കുന്നു. എന്നാൽ വാതിലിന് പുറത്തുള്ള കമ്പിവല പൊട്ടിയ നിലയിൽ ജില്ലാ ഭരണാധികാരികൾ കണ്ടെത്തിയെങ്കിലും പക്ഷികൾ പൊട്ടിച്ചതാകാമെന്നാണ് ഇവർ പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *