ആകെയുള്ളത് ഫാനും ബൾബും മാത്രം; വൃദ്ധ ദമ്പതികൾക്ക് വന്ന കറണ്ട് ബിൽ 128 കോടി രൂപ, പൈസ അടക്കാത്തതിനാൽ വൈദ്യുതിയും വിച്ഛേദിച്ചു

കറണ്ട് ബിൽ കണ്ട് ഷോക്കടിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ ഹാംപൂരിലെ ചാർമി ഗ്രാമത്തിലുള് വൃദ്ധ ദമ്പതികൾ. 128 കോടി 45 ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപയാണ് ഇവർക്ക് വന്ന കറണ്ട് ബിൽ. വീട്ടിലാകെയുള്ളത് ബൾബുകളും ഫാനും മാത്രമാണ്.

ബിൽ അടക്കാത്തതിന് വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും വീട്ടുടമയായ ഷമീം പറയുന്നു. ഷമീമും ഭാര്യ ഖൈറുന്നീസയും മാത്രമാണ് വീട്ടിലുള്ളത്. മുഴുവൻ പണവും അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നാണ് ഓഫീസിലുള്ളവർ പറഞ്ഞതെന്നും തൊട്ടുപിന്നാലെ വിച്ഛേദിക്കുകയും ചെയ്തതായി ഷമീം പറഞ്ഞു

എന്നാൽ ബില്ലിന്റെ കോപ്പി ഹാജരാക്കിയാൽ തെറ്റ് തിരുത്തുമെന്നാണ് അസി. ഇലക്ട്രിക്കൽ എൻജീനയർ പറയുന്നത്. സാങ്കേതിക പിഴവാകാനാണ് സാധ്യതയെന്നും ഇയാൾ പറഞ്ഞു. എന്നാൽ പിഴവ് പറ്റിയതിന് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്തിനാണെന്ന ചോദ്യത്തിന് അസി. എൻജീനിയർ ഉത്തരം നൽകിയില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *