ആറ് വയസ്സുകാരന്റെ മുന്നിലിട്ട് യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; പോലീസുകാർക്കെതിരെ വധശ്രമത്തിന് കേസ്

ജനക്കൂട്ടം നോക്കിനിൽക്കെ സഹോദരിയുടെ ആറ് വയസ്സുകാരൻ മകന്റെ മുന്നിലിട്ട് യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ വധശ്രമത്തിന് കേസ്. ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗറിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം

എസ് ഐ വിരേന്ദ്രമിശ്ര, ഹെഡ് കോൺസ്റ്റബിൾ മഹേന്ദ്ര പ്രസാദ് എന്നിവർക്കെതിരെയാണ് കേസ്. യുവാവിനെ മർദിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇരുവരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഗതാഗത നിയമം ലംഘിച്ചുവെന്നാരോപിച്ചാണ് യുവാവിനെ ഇവർ നടുറോഡിലൂടെ വലിച്ചിഴച്ചതും മർദിച്ചതും. ഒപ്പമുണ്ടായിരുന്ന കുട്ടി പേടിച്ചുവിറച്ച് കരയുന്നതും വീഡിയോയിൽ കാണാം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *