റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവെച്ചു

  • 27
    Shares

റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവെച്ചു. കേന്ദ്രസർക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജിയെന്ന് കരുതപ്പെടുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഊർജിത് പട്ടേൽ അറിയിച്ചിരിക്കുന്നത്.

റിസർവ് ബാങ്കിന്റെ ദൈനംദിന കാര്യങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടുന്നതിൽ ഊർജിത് പട്ടേൽ അസ്വസ്ഥനായിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി അരുൺ ജെയ്റ്റ്‌ലിയും ഊർജിത് പട്ടേലും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറ നീക്കി പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഊർജിത് പട്ടേൽ രാജി വെച്ചേക്കുമെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു.

തെരഞ്ഞെടുപ്പിന് മുമ്പായി അദ്ദേഹത്തിന്റെ രാജി ഒഴിവാക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ തുടർന്ന് പോകാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെയാണ് ഊർജിത് പട്ടേലിന്റെ രാജി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *