ഉത്തർ പ്രദേശിൽ എസ് പി- ബി എസ് പി സഖ്യത്തോടൊപ്പം കോൺഗ്രസ് ചേർന്നാൽ ബിജെപി അഞ്ച് സീറ്റിൽ ഒതുങ്ങുമെന്ന് സർവേ ഫലം

Loading...
  • 12
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യം സാധ്യമായാൽ നിർണായകമായ ഉത്തർപ്രദേശിൽ ബിജെപി അഞ്ച് സീറ്റിലൊതുങ്ങുമെന്ന് സർവേ ഫലം. ഇന്ത്യാ ടുഡെ-കാർവി സർവേ റിപ്പോർട്ടാണ് പ്രതിപക്ഷത്തിന് പ്രതീക്ഷയാകുന്നത്. 80 സീറ്റുകളുള്ള ഉത്തർപ്രദേശ് പിടിച്ചാൽ ബിജെപിയെ വീഴ്ത്തി പ്രതിപക്ഷ നിരയ്ക്ക് ഭരണം പിടിക്കുക സാധ്യമായി വരും.

ബിജെപി-അപ്‌നാദൾ സഖ്യത്തിന് നിലവിലെ സാഹചര്യത്തിൽ 18 സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളു. എസ് പി-ബിഎസ്പി സഖ്യത്തിലേക്ക് കോൺഗ്രസ് കൂടി കടന്നുവന്നാൽ ബിജെപി വെറും അഞ്ച് സീറ്റിൽ ഒതുങ്ങുമെന്നും സർവേയിൽ പറയുന്നു.

എസ് പി- ബി എസ് പിക്കൊപ്പം അജിത് സിംഗിന്റെ ആർ എൽ ഡിയും ചേർന്ന സഖ്യത്തിന് 58 സീറ്റുകൾ യുപിയിൽ ലഭിക്കുമെന്നാണ് പറയുന്നത്. ഒറ്റയ്ക്ക് മത്സരിച്ചാൽ കോൺഗ്രസിന് 4 സീറ്റുകളും ലഭിക്കും.

2014ൽ ബിജെപി സഖ്യത്തിന് 73 സീറ്റുകളാണ് യുപിയിൽ നിന്ന് ലഭിച്ചത്. ഇത്തവണ 55 സീറ്റുകൾ അവർക്ക് നഷ്ടപ്പെടും. കോൺഗ്രസ് കൂടി സഖ്യത്തിന്റെ ഭാഗമായാൽ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ 68 സീറ്റുകൾ ബിജെപിക്ക് നഷ്ടപ്പെടും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *