യുപിയിലെ പശു കലാപത്തില്‍ കൊല്ലപ്പെട്ടത് അഖ്‌ലാഖ് കൊലപാതകം അന്വേഷിച്ച ഉദ്യോഗസ്ഥന്‍; സംഘപരിവാര്‍ കലാപം ആസൂത്രിതമെന്ന് സംശയം

Loading...
  • 27
    Shares

ഉത്തര്‍പ്രദേശില്‍ സംഘപരിവാര്‍ പശുവിന്റെ പേരില്‍ നടത്തിയ കലാപത്തില്‍ കൊല്ലപ്പെട്ടത് ബീഫ് കൈവശം വെച്ചെന്നാരോപിച്ച് സംഘപരിവാര്‍ പ്രേമികള്‍ തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകം അന്വേഷിച്ച ഉദ്യോഗസ്ഥന്‍. തിങ്കളാഴ്ച ബുലന്ദ്ഷറില്‍ നടന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിലാണ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ കൊല്ലപ്പെട്ടത്.

മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നും മാംസം കണ്ടെത്തി ലാബിലേക്ക് അയച്ചത് സുബോധ്കുമാറായിരുന്നു. ഈ പരിശോധനയില്‍ മാംസം പശുവിന്റേതല്ലെന്നും ആട്ടിറച്ചിയാണെന്നും തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെ അന്വേഷണത്തിനിടെ സുബോധ്കുമാറിനെ വാരണാസിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

കല്ലേറിനിടെയാണ് സുബോധ് കുമാര്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ സുബോധ്കുമാറിന്റെ ഇടതുപുരികത്തിന് സമീപം വെടിയേറ്റിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെയാണ് സുബോധ്കുമാറിനെ കൊല്ലുന്നതിനായി സംഘപരിവാര്‍ ക്രിമിനലുകള്‍ മനപ്പൂര്‍വം സൃഷ്ടിച്ച കലാപമാണോയിതെന്ന സംശയം ഉടലെടുക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് പശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് ആരോപിച്ച്് സംഘപരിവാര്‍ ആക്രമണം അഴിച്ചുവിട്ടത്. പോലീസ് സ്‌റ്റേഷനെ ലക്ഷ്യം വെച്ചായിരുന്നു സംഘപരിവാര്‍ ഗുണ്ടകളുടെ ആക്രമണം. ഇതിനിടെയാണ് സുബോധ്കുമാര്‍ വെടിയേറ്റ് കൊലപ്പെടുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *