ഒടുവിൽ യുപി പോലീസും സമ്മതിച്ചു; സുബോധ് കുമാറിന്റെ കൊലപാതകത്തിന് പിന്നിൽ വൻ ഗൂഢാലോചന

  • 16
    Shares

ബുലന്ദ്ഷർ പശു കലാപത്തിന്റെ മറവിൽ പോലീസുദ്യോഗസ്ഥനായ സുബോധ് കുമാറിനെ കൊലപ്പെടുത്തിയതിൽ വൻ ഗൂഢാലോചനയെന്ന് പോലീസ്. പശു കലാപം അഴിച്ചുവിട്ട സംഘപരിവാർ ക്രിമിനലുകളെ നിയന്ത്രിക്കാനെത്തിയതായിരുന്നു സുബോധ്കുമാർ. ഇതിനിടെ അദ്ദേഹത്തിന് നേരെ കല്ലേറുണ്ടാകുകയും അബോധാവസ്ഥയിലായ സമയം വെടിവെച്ച് കൊല്ലുകയുമായിരുന്നു

400ഓളം പേരടങ്ങുന്ന സംഘപരിവാർ ക്രിമനലുകളാണ് പശുകലാപം നടത്തിയത്. ഇത് വെറുമൊരു ക്രമസമാധാന പ്രശ്‌നമല്ലെന്ന് പോലീസ് ഡിജിപി ഒപി സിംഗ് പറഞ്ഞു. പശുവിന്റെ ജഡം എങ്ങനെയാണ് പ്രദേശത്ത് എത്തിയത് എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് പശുക്കളുടെ അവശിഷ്ടങ്ങൾ കണ്ടതിന് പിന്നാലെയാണ് പശു പ്രണയിനികളായ സംഘപരിവാരങ്ങൾ സംഘടിച്ചെത്തുകയും കലാപത്തിന്റെ മറവിൽ സുബോധ് കുമാറിനെ വെടിവെച്ച് കൊല്ലുന്നതും

പശുക്കളുടെ ജഡത്തിന്റെ പഴക്കമടക്കം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. പുറത്തുനിന്ന് ഗ്രാമത്തിലെത്തിയവരാണ് കലാപം അഴിച്ചുവിട്ടത്. പ്രധാനപ്രതിയായ യോഗേഷ് അടക്കം അയൽ ഗ്രാമത്തിൽ നിന്നുള്ളതാണ്. ബജ്‌റംഗ് ദൾ ക്രിമിനലുകളാണ് കലാപം നടത്തിയത്.

മുഹമ്മദ് അഖ്‌ലാഖ് വധിം അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു സുബോധ് കുമാർ. അദ്ദേഹത്തെ ലക്ഷ്യം വെച്ചായിരുന്നു സംഘപരിവാരങ്ങൾ നടത്തിയ കലാപം. മനപ്പൂർവം കലാപമുണ്ടാക്കുന്നതിനായി സംഘപരിവാർ ക്രിമിനലുകൾ തന്നെ പശുവിന്റെ ജഡം സ്ഥലത്ത് കൊണ്ടുവന്നിട്ടതായാണ് സംശയം ജനിക്കുന്നത്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *