ഗോഹത്യ ആരോപിച്ച് യുപി പോലീസ് ക്രൂരമായി മർദിച്ച സലിം ഖുറേഷി മരിച്ചു

Loading...
  • 6
    Shares

പശു ഹത്യ ആരോപിച്ച് ഉത്തർ പ്രദേശ് പോലീസ് ക്രൂരമായി മർദിച്ച ഇറച്ചി വിൽപ്പനക്കാരൻ സലിം ഖുറേഷി മരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സലിം മരിച്ചത്.

ഗോഹത്യ ആരോപിച്ച് രണ്ട് പോലീസ് കോൺസ്റ്റബിൾമാരാണ് സലിം ഖുറേഷിയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയത്. സലീമിനെ പോലീസുകാർ ക്രൂരമായി മർദിച്ചതായും ഭാര്യയുടെ പരാതിയിൽ പറയുന്നു. ബറേലിയിൽ ഇറച്ചി വിൽപ്പനക്കാരനായിരുന്നു സലിം

പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സലീമിന്റെ നില ഗുരുതരമായതിനെ തുടർന്ന് ഡൽഹി എയിംസിലേക്ക് മാറ്റുകയായിരുന്നു. വിവാദമായതോടെ കുറ്റക്കാരായ രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു

കഴിഞ്ഞാഴ്ചയാണ് പശു പ്രേമത്തിന്റെ പേരിൽ സംഘ്പരിവാർ ക്രിമിനലുകൾ രണ്ട് പേരെ ആക്രമിച്ചത്. ഇതിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 45 കാരനായ കാസിമാണ് മർദനത്തിൽ മരിച്ചത്. 65കാരനായ സമായുദ്ദീൻ ആശുപത്രിയിൽ ചികിത്സയിലാണ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *