ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി; അഞ്ച് പേർ മരിച്ചു
ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ട്രെയിൻ പാളം തെറ്റി. അപകടത്തിൽ അഞ്ച് പേർ മരിച്ചു. നിരവധി യാത്രക്കാർ ട്രെയിനിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം
ന്യൂ ഫറാക്ക എക്സ്പ്രസിന്റെ അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.