ഉത്തർപ്രദേശിൽ സഖ്യത്തിനില്ല; കോൺഗ്രസ് തനിച്ച് മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ തനിച്ച് മത്സരിക്കാൻ കോൺഗ്രസിന്റെ നീക്കം. സമാജ് വാദി പാർട്ടി-ബിഎസ്പി സഖ്യം ധാരണയിൽ എത്തിയതോടെയാണ് തനിച്ച് മത്സരിക്കാൻ കോൺഗ്രസ് തീരുമാനിക്കുന്നത്. ദുബൈയിലുള്ള അധ്യക്ഷൻ രാഹുൽ ഗാന്ധി തിരിച്ചെത്തിയാലുടൻ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
ഉത്തർപ്രദേശിലെ എട്ട് ജില്ലകളിലെ കമ്മിറ്റി പ്രത്യേക യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു. മറ്റ് ജില്ലകളിലും നേതാക്കൾ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. സംസ്ഥാനത്തെ നേതാക്കളായ രാജ് ബബ്ബാർ, പി എൽ പുനിയ, പ്രമോദ് തിവാരി, എഐസിസി ചാർജുള്ള ഗുലാംനബി ആസാദ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.