അമിത് ഷാ ആഭ്യന്തര മന്ത്രി, രാജ്‌നാഥിന് പ്രതിരോധം; മുരളീധരൻ വിദേശകാര്യ സഹമന്ത്രി

നരേന്ദ്രമോദി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. അമിത് ഷാ ആഭ്യന്തര മന്ത്രിയാകും. രാജ്‌നാഥ് സിംഗിന് പ്രതിരോധ വകുപ്പാണ് നൽകിയിരിക്കുന്നത്. നിർമലാ സീതാരാമൻ ധനകാര്യ വകുപ്പും എസ് ജയശങ്കർ വിദേശകാര്യ വകുപ്പും വഹിക്കും. വി മുരളീധരൻ വിദേശകാര്യ സഹ മന്ത്രിയാണ്

ഒന്നാം മോദി സർക്കാരിൽ മന്ത്രിസഭയിൽ ആഭ്യന്തരം കൈകാര്യം ചെയ്തിരുന്ന രാജ്‌നാഥ് സിംഗിനെ പ്രതിരോധ വകുപ്പിലേക്ക് മാറ്റി. പ്രതിരോധം കൈകാര്യം ചെയ്തിരുന്ന നിർമലാ സീതാരാമൻ ധനകാര്യം കൈകാര്യം ചെയ്യും. നിതിൻ ഗഡ്ഗരി ഗതാഗത വകുപ്പ് മന്ത്രിയാകും. കെമിക്കൽ ആന്റ് ഫെർട്ടിലൈസേഴ്‌സ് വകുപ്പാണ് സദാനന്ദ ഗൗഡക്ക് ലഭിച്ചിരിക്കുന്നത്.

റാം വിലാസ് പാസ്വാൻ ഭക്ഷ്യം, പൊതുവിതരണം കൈകാര്യം ചെയ്യും. കൃഷി തദ്ദേശ വകുപ്പ് നരേന്ദ്ര സിംഗ് തോമറും നിയമം വാർത്താ വിതരണം രവിശങ്കർ പ്രസാദും സാമൂഹ്യ നീതി താവർ ചന്ദ് ഗെഹ്ലോട്ടും വഹിക്കും.

വനിതാ, ശിശുക്ഷേമം, ടെക്‌സ്‌റ്റൈൽസ് വകുപ്പുകളാണ് സ്മൃതി ഇറാനിക്ക് ലഭിച്ചിരിക്കുന്നത്. പീയുഷ് ഗോയൽ റെയിൽവേ വകുപ്പ്, അർജുൺ മുണ്ടെ ആദിവാസി ക്ഷേമം, വനം പരിസ്ഥിതി പ്രകാശ് ജാവേദ്കർ, മാനവവിഭവശേഷി രമേശ് പൊക്രിയാൽ, പെട്രോളിയം ധർമേന്ദ്ര പ്രധാൻ, ഫിഷറീസ് ഗിരിരാജ് സിംഗ്, ജയം ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കായികം റിജിജുവും കൈകാര്യം ചെയ്യും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *