ഹനുമാന് പിന്നാലെ അടുത്തത്; വാത്മീകി ദളിതനെന്ന യോഗി ആദിത്യനാഥിന്റെ പരാമർശം വിവാദമാകുന്നു

  • 18
    Shares

രാമായണമെഴുതിയ വാത്മീകി ദളിതനായിയരുന്നുവെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സാന്ത് സമാജിൽ നടത്തിയ പ്രസംഗത്തിലാണ് വാത്മീകി ദളിതനായിരുന്നുവെന്ന് യോഗി പറഞ്ഞത്. രാമായണത്തിലൂടെ ശ്രീരാമനെ നമുക്ക് പരിചയപ്പെടുത്തിയത് വാത്മീകിയാണ്. എന്നാൽ അദ്ദേഹത്തിന്റെ സമുദായം തൊട്ടുകൂടാത്തവരായിരുന്നുവെന്ന് നമ്മൾ മനസ്സിലാക്കണം എന്നായിരുന്നു യോഗിയുടെ വാക്കുകൾ

പ്രസംഗം കേട്ടു കൊണ്ടിരുന്ന രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനും മറ്റ് സന്ന്യാസിമാരും യോഗിയുടെ പരാമർശത്തെ അതേസമയത്ത് തന്നെ വിമർശിച്ചു. സാന്ത് സമാജ് സംഘടനക്കും ശ്രീരാമനും അപമാനകരമായ വാക്കുകളാണ് യോഗി പറഞ്ഞതെന്ന് രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ പറഞ്ഞു

ഹനുമാൻ ദളിത് വിഭാഗത്തിൽപ്പെട്ടയാളാണെന്ന് രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യോഗി പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *