രാജ്യത്തെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

  • 10
    Shares

ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈ സ്പീഡ് തീവണ്ടിയായ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളൊന്നും കൂടാതെയായിരുന്നു ഫ്‌ളാഗ് ഓഫ് ചടങ്ങ് നടന്നത്.

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പരമാവധി വേഗം മണിക്കൂറിൽ 160 കിലോമീറ്ററാണ്. ഡൽഹിയിൽ നിന്ന് വാരണാസിയിലേക്ക് ഒമ്പത് മണിക്കൂർ 45 മിനിറ്റ് കൊണ്ട് വണ്ടി എത്തിച്ചേരും. കാൺപൂരിലും അലഹബാദിലും 40 മിനിറ്റ് വീതം ഇടവേളകളുമുണ്ട്.

രണ്ട് എക്‌സിക്യൂട്ടീവ് ക്ലാസ് അടക്കം 16 എസി കോച്ചുകളാണ് ട്രെയിനിലുള്ളത്. എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക് ഡോറുകളാണ്. ചെയർകാർ ടിക്കറ്റിന് 1760 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസിന് 3310 രൂപയുമാണ് നിരക്ക്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *