ഉദ്ഘാടനം കഴിഞ്ഞ് രണ്ടാം ദിവസം വന്ദേഭാരത് എക്സ്പ്രസ് തകരാറിലായി; യാത്രക്കാരെ മറ്റ് ട്രെയിനുകളിൽ കയറ്റിവിട്ടു
പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ഫ്ളാഗ് ഓഫ് ചെയ്തതിന്റെ അടുത്ത ദിവസമായ ഇന്ന് വന്ദേഭാരത് എക്സ്പ്രസ് പെരുവഴിയിലായി. കന്നിയാത്രക്ക് ശേഷം വാരണാസിയിൽ നിന്ന് ദില്ലിയിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ തകരാറിലായത്. ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ അകലെ യുപിയിലെ തുണ്ട്ല സ്റ്റേഷന് അരികിലാണ് സംഭവം
യാത്രക്കിടെ ട്രെയിനിന്റെ ഉള്ളിൽ നിന്ന് വിചിത്രമായ ശബ്ദം കേട്ടുതുടങ്ങിയെന്നും നാല് ബോഗികളുടെ ബ്രേക്കുകൾ ജാമായതായും റെയിൽവേ ്റിയിച്ചു. ഇതോടെ ട്രെയിൻ നിർത്തിയിട്ടു. തുടർന്ന് യാത്രക്കാരെ മറ്റ് ട്രെയിനുകളിൽ കയറ്റിവിട്ടു