വർഗീസ് കുര്യൻ മതവിശ്വാസിയായിരുന്നില്ല; ബിജെപിയുടെ വർഗീയ പരാമർശത്തിനെതിരെ മകൾ

  • 7
    Shares

ധവള വിപ്ലവത്തിന്റെ പിതാവ് ഡോ. വർഗീസ് കുര്യനെ കുറിച്ച് ബിജെപിയുടെ മന്ത്രി നടത്തിയ വർഗീയ പരാമർശത്തിനെതിരെ മകൾ. കുര്യന്റെ അമുൽ എന്ന സഹകരണസ്ഥാപനത്തിന്റെ ലാഭം ഗുജറാത്തിൽ മതപരിവർത്തനത്തിന് ഉപയോഗിച്ചെന്ന് മന്ത്രി ദിലീപ് സംഘാണിയാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരെയാണ് നിർമല കുര്യൻ രംഗത്തുവന്നത്.

വർഗീസ് കുര്യൻ ക്രിസ്ത്യാനിയായാണ് പിറന്നതെങ്കിലും നിരീശ്വരവാദിയായാണ് ജീവിച്ചതെന്ന് നിർമല പറയുന്നു. ഇത്തരം പ്രസ്താവനകൾ തള്ളിക്കളയണം. കുര്യൻ ഉയർത്തിക്കൊണ്ടുവന്ന സ്ഥാപനങ്ങളും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും പരിശോധിച്ചുകൊള്ളു. ക്രിസ്തു മതത്തിൽ അദ്ദേഹം വിശ്വസിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തതെന്നും നിർമല കുര്യൻ പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *