അറബിക്കടലിലെ തീവ്ര ന്യൂനമർദം ‘വായൂ’ ചുഴലിക്കാറ്റാകും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Loading...

അറബിക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദം വരും മണിക്കൂറുകളിൽ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വായൂ എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. വായു വടക്കു പടിഞ്ഞാറൻ ദിശയിലേക്കാകും സഞ്ചരിക്കുക. കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റ് മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തോട് അടുക്കും. അതേസമയം കാറ്റിന്റെ സഞ്ചാരപഥം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. 11ന് അറബിക്കടലിന്റെ കിഴക്ക്, മധ്യഭാഗത്തും വടക്കു കിഴക്കൻ മേഖലയിലും കാറ്റിന്റെ വേഗത 75 കിലോമീറ്റർ വരെയാകും. 12ന് 90 കിലോമീറ്റർ വേഗതയും 13ന് 110 കിലോമീറ്റർ വേഗതയുമാർജിക്കുമെന്നാണ് കരുതുന്നത്.

കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ കാലവർഷത്തിന്റെ ശക്തി കുറഞ്ഞേക്കും. കോഴിക്കോട് കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. രണ്ട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *