ഗുജറാത്തിന് ആശ്വാസം; വായു ചുഴലിക്കാറ്റ് ഗതിമാറി വീശുന്നു, വൻ നാശനഷ്ടങ്ങളുണ്ടാകില്ല

ഗുജറാത്തിന് ആശ്വാസം നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള പുതിയ അറിയിപ്പ്. വായു ചുഴലിക്കാറ്റ് സംസ്ഥാനത്ത് നാശം വിതയ്ക്കാതെ ഗതിമാറി വീശുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. കരയിലേക്ക് കയറുമെങ്കിലും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സൃഷ്ടിക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

ഗുജറാത്ത് തീരത്ത് നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കാണ് ചുഴലിക്കാറ്റിന്റെ ഗതി നേരിയ തോതിൽ മാറിയിരിക്കുന്നത്. വെരാവൽ, പോർബന്തർ, ദ്വാരക തുടങ്ങിയ തീരപ്രദേശത്തിന് സമീപത്ത് കൂടി വായു കടന്നുപോകുമെന്നാണ് കരുതുന്നത്. ശക്തമായ കടൽക്ഷോഭത്തിന് സാധ്യതയുണ്ട്.

വായു ചുഴലിക്കാറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ തീര പ്രദേശത്ത് നിന്നും രണ്ടര ലക്ഷത്തോളമാളുകളെ മാറ്റി പാർപ്പിച്ചിരുന്നു. മണിക്കൂറിൽ 175 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് ആഞ്ഞുവീശിയേക്കുമെന്നായിരുന്നു മുന്നറിയിപ്പ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *