മാപ്പെഴുതി രക്ഷപ്പെട്ടയാൾ വീരനാകേണ്ട; രാജസ്ഥാനിലെ പാഠപുസ്തകങ്ങളിൽ ഇനി വീർ സവർക്കറില്ല, വെറും വി ഡി സവർക്കർ

ജയിലിൽ കിടക്കുമ്പോൾ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകി മറ്റ് സ്വാതന്ത്ര്യ സമര സേനാനികളെയും വഞ്ചിച്ച് രക്ഷപ്പെട്ട സവർക്കറെ വീർ സവർക്കർ എന്ന് വിശേഷിപ്പിക്കാനാകില്ലെന്ന് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ. പാഠ പുസ്തകങ്ങളിൽ വീർ സവർക്കർ എന്ന വിശേഷണം സർക്കാർ എടുത്തുകളഞ്ഞു. ഇനി മുതൽ അദ്ദേഹത്തെ വി ഡി സവർക്കർ എന്നാകും പുസ്തകങ്ങളിൽ വിശേഷിപ്പിക്കുക

മുമ്പ് ഭരിച്ചിരുന്ന സംഘ്പരിവാർ സർക്കാറാണ് മാപ്പെഴുതി രക്ഷപ്പെട്ട സവർക്കർക്ക് വീർ എന്ന വിശേഷണവും ചേർത്ത് കുട്ടികളെ പഠിപ്പിച്ചിരുന്നത്. ഈ തെറ്റ് തിരുത്തുകയാണ് പുതിയ സർക്കാർ. പാഠ പുസ്തകങ്ങളിൽ വീർ എന്ന അഭിസംബോധനയോട് ചിത്രീകരിച്ചതെല്ലാം സർക്കാർ തിരുത്തിയിട്ടുണ്ട്. ഫെബ്രുവരി 13ന് ചേർന്ന റിവ്യു കമ്മിറ്റി ശുപാർശ പ്രകാരമാണ് നടപടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *