കഫേ കോഫി ഡേ സ്ഥാപകൻ വി ജി സിദ്ധാർഥിനെ കേരളത്തിലേക്കുള്ള യാത്രാമധ്യേ കാണാതായി

കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകൻ വി ജി സിദ്ധാർഥിനെ കേരളത്തിലേക്കുള്ള യാത്രാ മധ്യേ കാണാതായി. മംഗലാപുരത്തിനടുത്തുള്ള നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിന് സമീപത്ത് നിന്നാണ് സിദ്ധാർഥിനെ കാണാതായാത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. നദിയിൽ ചാടിയതാണെന്ന നിഗമനത്തിൽ പോലീസ് തെരച്ചിൽ നടത്തുകയാണ്. കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനാണ് ഇയാൾ

തിങ്കളാഴ്ച ചിക്കമംഗളൂരുവിലേക്ക് ഒരു ബിസിനസ് യാത്ര സിദ്ധാർഥ് പോയിരുന്നു. ഇവിടെ നിന്ന് കേരളത്തിലേക്ക് വരികയായിരുന്നു. ജെപ്പിന മൊഗരുവിൽ ഡ്രൈവറോട് വാഹനം നിർത്താൻ ആവശ്യപ്പെടുകയും കാറിൽ നിന്നിറങ്ങി നടന്നു പോകുകയുമായിരുന്നു. ഏറെ നേരം കഴിഞ്ഞും തിരിച്ചുവരാത്തതിനെ തുടർന്ന് ഡ്രൈവർ കുടുംബാംഗങ്ങളെ വിളിച്ച് കാര്യം അറിയിച്ചു.

സിദ്ധാർഥിനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയതിനാലാണ് ഡ്രൈവർ ബന്ധുക്കളെ വിളിച്ച് കാര്യം പറഞ്ഞത്. കഫേ കോഫി ഡേക്ക് പുറമെ ഹോസ്പിറ്റാലിറ്റി ശൃംഖലയും സിദ്ധാർഥ് സ്ഥാപിച്ചിട്ടുണ്ട്. നിരവധി കാപ്പിത്തോട്ടങ്ങളുടെ ഉടമയുമാണ് സിദ്ധാർഥ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *