അമേഠിയിലെ സ്‌ട്രോംഗ് റൂമുകളിൽ നിന്നും ഇവിഎമ്മുകൾ ട്രക്കുകളിൽ കടത്തി; റീ ഇലക്ഷൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേഠിയിലെ സ്‌ട്രോംഗ് റൂമുകളിൽ നിന്നും ഇ വി എമ്മുകൾ പുറത്തെത്തിച്ച് ട്രക്കുകളിൽ കടത്തുന്ന വീഡിയോ പുറത്തുവന്നു. ഇതോടെ മണ്ഡലത്തിൽ റീ ഇലക്ഷൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി രംഗത്തെത്തി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ എതിരാളി

ഇവിഎമ്മുകൾ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിൽ നിന്നും വോട്ടിംഗ് മെഷീനുകൾ പുറത്തേക്ക് കൊണ്ടുവരുന്നതും നിർത്തിയിട്ട ട്രക്കുകളിൽ കയറ്റി കൊണ്ടുപോകുന്നതിന്റെയും വീഡിയോയാണ് വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടത്. ആരുടെ നിർദേശപ്രകാരമാണ് വോട്ടിംഗ് മെഷീൻ കടത്തുന്നതെന്ന കാര്യം വ്യക്തമല്ല. ഇവിഎമ്മുകൾ മാറ്റുന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളെ അറിയിച്ചിട്ടില്ലെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു

സംഭവവുമായി ബന്ധപ്പെട്ട് ഗൗരിരാജ് മേഖല സ്ഥിതി ചെയ്യുന്ന ജില്ലാ ഓഫീസറുമായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ലെന്ന് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ യോഗേന്ദ്ര മിശ്ര അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *