എല്ലാ മണ്ഡലങ്ങളിലെയും വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് സുപ്രീം കോടതി; പ്രതിപക്ഷ ആവശ്യം അംഗീകരിച്ചു

  • 111
    Shares

എല്ലാ മണ്ഡലങ്ങളിലെയും വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് സുപ്രീം കോടതി. ഓരോ ലോക്‌സഭാ മണ്ഡലത്തിലും ഉൾപ്പെടുന്ന എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇത് നടപ്പാക്കണം. അഞ്ച് ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണാനാണ് സുപ്രീം കോടതിയുടെ വിധി. നേരത്തെ ഇത് ഒരു ശതമാനമായിരുന്നു. പ്രതിപക്ഷ പാർട്ടികളാണ് ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത്.

ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും 50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. 50 ശതമാനം സ്ലിപ്പുകൾ എണ്ണിയാൽ ഫലപ്രഖ്യാപനം ആറ് ദിവസം വരെ വൈകുമെന്ന് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. ഇതോടെയാണ് അഞ്ച് ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് സുപ്രീം കോടതി നിർദേശിച്ചത്.

വോട്ടിംഗ് യന്ത്രത്തിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് തള്ളിക്കളയുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം കോടതിയെ സമീപിച്ചതിലാണ് അനുകൂല വിധി സമ്പാദിച്ചിരിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *