50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി
50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നൽകിയ പുനപ്പരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. 50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്ന് 21 പ്രതിപക്ഷ പാർട്ടികളാണ് ആവശ്യപ്പെട്ടത്. 25 ശതമാനം വിവിപാറ്റുകളെങ്കിലും എണ്ണണമെന്ന് പ്രതിപക്ഷത്തിനായി ഹാജരായ മനു അഭിഷേക് സിംഗ് വി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല
എല്ലാ മണ്ഡലങ്ങളിലെയും അഞ്ച് വിവിപാറ്റ് മെഷീനുകളിലെ രസീതുകൾ എണ്ണണമെന്ന് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് വെറും ഒരു ശതമാനം മാത്രമേ ആകുകയുള്ളുവെന്നും സുതാര്യത ഉറപ്പ് വരുത്താൻ 50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.