അനധികൃത തോക്ക് വിൽപ്പന; കന്നഡ നടൻ അറസ്റ്റിൽ
അനധികൃതമായി തോക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെ കന്നഡ നടൻ ജഗദീസ് ഹോസമത അറസ്റ്റിൽ. വ്യവസായിക്ക് തോക്ക് വിൽക്കുന്നതിനിടെയാണ് നടൻ അടക്കം നാല് പേരടങ്ങുന്ന സംഘത്തെ ക്രൈംബ്രാഞ്ച് പിടികൂടിയത്. മുഹമ്മദ് നിസാം, സതീഷ് കുമാർ, സയ്യിദ് സമീർ അഹമ്മദ് എന്നിവരാണ് പിടിയിലായ മറ്റ് മൂന്ന് പേർ
ഇവരിൽ നിന്ന് രണ്ട് തോക്കുകളും 16 വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു. സിനിമയിൽ കാര്യമായ വേഷങ്ങളൊന്നും ലഭിക്കാതിരുന്ന ജഗദീഷ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. തുടർന്നാണ് ആയുധ കച്ചവട സംഘത്തിൽ ചേർന്നത്.