ബംഗാളിൽ തൃണമൂൽ-ബിജെപി സംഘർഷം തുടരുന്നു; മൂന്ന് പേർ കൊല്ലപ്പെട്ടു
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ തൃണമൂൽ കോൺഗ്രസ്-ബിജെപി സംഘർഷത്തിന് അയവില്ല. ശനിയാഴ്ച രാത്രിയോടെ 24 പർഗനാസ് ജില്ലയിൽ നടന്ന സംഘർഷത്തിൽ രണ്ട് ബിജെപി പ്രവർത്തകരും ഒരു തൃണമൂൽ പ്രവർത്തകനും കൊല്ലപ്പെട്ടു.
ബിജെപി പ്രവർത്തകരായ പ്രദീപ്് മണ്ഡൽ, സുകാന്ത് മണ്ഡൽ, തൃണമൂൽ പ്രവർത്തകനായ ഖയം മുല്ല എന്നിവരാണ് കൊല്ലപ്പെട്ടത്. ഖയമിനെ വെട്ടിക്കൊല്ലുകയായിരുന്നു. ബിജെപി പ്രവർത്തകർ വെടിയേറ്റാണ് കൊല്ലപ്പെട്ടത്.
പൊതുസ്ഥലത്ത് കെട്ടിയ പാർട്ടി പതാക അഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ അവസാനിച്ചത്. തങ്ങളുടെ അഞ്ച് പ്രവർത്തകരെ കാണാനില്ലെന്ന് ബിജെപി ആരോപിക്കുന്നുണ്ട്.