ബംഗാളിൽ ഇടതുപക്ഷവുമായി സഖ്യം ചേരാൻ സോണിയാ ഗാന്ധിയുടെ അനുമതി; ചർച്ചകൾ ആരംഭിച്ചു

Loading...

2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി സഖ്യം ചേരാൻ ബംഗാളിലെ കോൺഗ്രസ് ഘടകത്തിന് എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധി അനുമതി നൽകി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം കണക്കിലെടുത്താണ് പാർട്ടിയുടെ തീരുമാനം. ബംഗാളിൽ ബിജെപിയുടെ വളർച്ച തടയുകയാണ് ലക്ഷ്യമെന്ന് പിസിസി പ്രസിഡന്റ് സുമൻ മിത്ര പറഞ്ഞു

അതേസമയം സഖ്യം സംബന്ധിച്ച് സിപിഎം നിലപാട് അറിയിച്ചിട്ടില്ല. സഖ്യത്തിന് ഇടതുപക്ഷം അനുകൂല നിലപാടെടുത്താൽ മുന്നോട്ടുപോകാനാണ് സോണിയാ ഗാന്ധി ബംഗാൾ പിസിസിക്ക് അനുമതി നൽകിയിരിക്കുന്നത്.

ഇടതുപക്ഷവുമായി ബംഗാൾ കോൺഗ്രസ് സീറ്റ് ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും ധാരണയിലെത്തിയിട്ടുണ്ട്. കലിഗഞ്ച്, ഖരഗ്പൂർ സീറ്റുകളിൽ കോൺഗ്രസും കരിംപൂർ സീറ്റിൽ ഇടതുസ്ഥാനാർഥിയും മത്സരിക്കാനാണ് തീരുമാനമായിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *