ബംഗാളിൽ സിപിഎം-കോൺഗ്രസ് ധാരണ; സീറ്റുകൾ പങ്കിടും, പരസ്പരം മത്സരിക്കില്ല

  • 90
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ സിപിഎമ്മും കോൺഗ്രസും ധാരണയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. സീറ്റുകൾ പങ്കിടാനാണ് ധാരണയായിരിക്കുന്നത്. പരസ്പരം മത്സരിക്കേണ്ടെന്നും ഇരുപാർട്ടികൾ തമ്മിൽ തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ചേരുന്ന പിബി യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമാകും

നിലവിൽ ബംഗാളിൽ കോൺഗ്രസിന് നാലും സിപിഎമ്മിന് രണ്ടും സീറ്റുകളുണ്ട്. ഒന്നിച്ച് നിൽക്കുന്ന കാര്യത്തിൽ ദേശീയ തലത്തിൽ ഇരുപാർട്ടികളും തമ്മിൽ ധാരണയായിട്ടുണ്ട്. രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിും തമ്മിൽ ഇതുസംബന്ധിച്ച ചർച്ചകളും നടത്തി.

കൊൽക്കത്തയിൽ ഞായറാഴ്ച നടന്ന റാലി വൻ വിജയമായതിന് പിന്നാലെ സിപിഎം ആത്മവിശ്വാസത്തിലാണ്. പഴയ പ്രതാപത്തിലേക്ക് ബംഗാളിൽ തിരിച്ചെത്താനാകുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. കൂടാതെ ഭരണവിരുദ്ധ വികാരവും ബംഗാളിൽ ഉയരുന്നുണ്ട്. അതേസമയം കോൺഗ്രസ് സഖ്യം പാർട്ടിയെ ബാധിക്കുമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *